മോഡിയെ കണ്ടത് ശരിയായില്ലെന്ന് ഷിബുവും

Posted on: April 20, 2013 3:31 pm | Last updated: April 20, 2013 at 5:31 pm

SHIBU BABY JOHNതിരുവനന്തപുരം: നരേന്ദ്ര മോഡിയെ കണ്ടത് ശരിയായില്ലെന്ന് ഇപ്പോള്‍ തോന്നുന്നതായി മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയല്ല മോഡിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്.