ബോസ്റ്റണ്‍ സ്‌ഫോടനം:രണ്ടാം പ്രതി സാര്‍നോവ് അറസ്റ്റില്‍

Posted on: April 20, 2013 7:23 am | Last updated: April 20, 2013 at 7:52 am

ബോസ്റ്റണ്‍:അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിലുണ്ടായ സ്‌ഫോടനത്തിലെ ഉത്തരവാദികളെന്ന് കരുതുന്ന രണ്ടാമത്തെ പ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു.ചെച്‌നിയന്‍ സ്വദേശി 19 കാരനും കോളേജ് വിദ്യാര്‍ത്ഥിയുമായ സോക്കര്‍ സാര്‍നേവ് ആണ് അറസ്റ്റിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ ടൗണ്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ ഇയാളുടെ സഹോദരന്‍ തമര്‍ലാന്‍ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ആദ്യ പ്രതി കൊല്ലപ്പെട്ട സാഹചര്യത്തില്‍ പോലീസ് ബോസ്റ്റണിലെ സുരക്ഷ ശക്തമാക്കിയിരുന്നു.രണ്ടാം പ്രതിയായ സോക്കര്‍ അപകടകാരിയാണെന്നും ഇയാളുടെ കൈവശം മാരക ആയുധങ്ങള്‍ ഉണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.