2ജി: ഇടപാടുകള്‍ പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് രാജ

Posted on: April 19, 2013 3:14 pm | Last updated: April 20, 2013 at 3:54 pm

raja and manmohanന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം ഇടപാടുകള്‍ നടന്നത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അറിവോടെയാണ് നടന്നതെന്ന് മുന്‍ ടെലികോം മന്ത്രി എ രാജ വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി സംയുക്ത പാര്‍ലിമെന്ററി സമതിക്ക് അടുത്തയാഴ്ച തന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും രാജ പറഞ്ഞു. സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുമായി കൂടിയാലോചന നടത്തിയാണ് എല്ലാ കാര്യങ്ങളും നടത്തിയത്. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഇക്കാര്യം ഞാന്‍ എല്ലാവരോടും പറഞ്ഞിരുന്നു. എന്റെ അറസ്റ്റിന് ശേഷവും കുറ്റപത്രം തയ്യാറാക്കിയ സമയത്തും ഇക്കാര്യം അറിയിച്ചിരുന്നതാണ്. എന്റെ നിലപാടുകള്‍ സുവ്യക്തമാണ് – രാജ പറഞ്ഞു.
ടു ജി സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ജെ പി സി ഇന്നലെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.