ഡല്‍ഹി വീണ്ടും തോറ്റു; ഇത്തവണ 86 റണ്‍സിന്

Posted on: April 18, 2013 11:59 pm | Last updated: April 19, 2013 at 6:03 pm
Pepsi IPL - Match 24 DD v CSK
ജയവര്‍ധനക്കെതിരെ ക്രിസ് മോറിസിന്റെ അപ്പീല്‍

ന്യൂഡല്‍ഹി: വീരേന്ദര്‍ സെവാഗിന്റെ ടീമിന് തുടര്‍ച്ചയായ ആറാം തോല്‍വി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 86 റണ്‍സിനാണ് ഡല്‍ഹി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 169 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഡല്‍ഹി 17.3 ഓവറില്‍ 83 റണ്‍സിന് എല്ലാവരും പുറത്തായി. 31 റണ്‍സെടുത്ത ഖേദര്‍ ജാദവാണ് ടോപ് സ്‌കോറര്‍. വീരേന്ദര്‍ സെവാഗ് 17 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ ചെന്നൈക്ക് വേണ്ടി മൈക്ക് ഹസി 65 ഉം ക്യാപ്റ്റന്‍ ധോണി 44 ഉം റണ്‍സെടുത്തു. 30 റണ്‍സെടുത്ത സുരേഷ് റെയ്‌നയും മികച്ച കളി പുറത്തെടുത്തു.