മകളുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട അമ്മക്ക് പോലീസ് മര്‍ദനം

Posted on: April 18, 2013 7:00 pm | Last updated: April 19, 2013 at 6:44 pm

അലീഗഡ്: ആറു വയസ്സുകാരിയായ മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച അമ്മക്ക് പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനം. ലക്‌നൗവില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇന്ന് രാവിലെയാണ് ആറു വയസ്സുകാരിയുടെ മൃതദേഹം ചപ്പുചവറിന്റെ കൂനയില്‍ കണ്ടെത്തിയത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ഇത് അന്വേഷിക്കണണെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഇതിനിടെ പൊലീസ് അമ്മയെ തറയിലൂടെ വലിച്ചിഴക്കുകയായിരുന്നു. നേരത്തെ കുട്ടി മരിച്ചതറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും ചെയ്തു. അലീഗഡിലെ ഡെപ്യൂട്ടി ഐ ജി ഡി പ്രകാശിനോട് മൂന്ന് ദിവത്തിനകം എ ഡി ജി പി അരുണ്‍കുമാര്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.