ബഗ്ദാദില്‍ 21പേര്‍ക്ക് വധശിക്ഷ

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 8:02 am

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ 21 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി. തീവ്രവാദ വിരുദ്ധ കേസുകളിലാണ് ഇവരെ പ്രതിചേര്‍ത്തത്. ഇന്നലെയാണ് ഇവരെ തൂക്കുകയറില്‍ വധശിക്ഷക്ക് വിധേയരാക്കിയത്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും എതിര്‍ത്തിട്ടുണ്ട്. വധ ശിക്ഷ എല്ലാ രാജ്യങ്ങളിലും കുറഞ്ഞിട്ടുണ്ട് എന്നാല്‍ ഇറാഖില്‍ ഇത് കൂടുതലാണെന്ന് മനുഷ്യാവകാശ സംഘടനയായ ആനസ്റ്റി ഇന്റര്‍നാഷനല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 219 വധശിക്ഷ ഇറാഖില്‍ നടപ്പാക്കിയിട്ടുണ്ട്.