ഐ ടീം പ്രഥമ സോണ്‍ സംഗമം നടന്നു

Posted on: April 17, 2013 10:01 pm | Last updated: April 17, 2013 at 10:01 pm

മസ്‌കത്ത്: ആര്‍ എസ് സി സന്നദ്ധ സേവന വിഭാഗമായ എക്‌സലന്റ് യൂത്ത് ഫോര്‍ എന്‍ലൈന്റ്‌മെന്റ് (ഐ ടീം) പ്രഥമ സോണ്‍ തല സംഗമം റൂവിയില്‍ നടന്നു. 85 സന്നദ്ധ പ്രവര്‍ത്തകരെയാണ് മസ്‌കത്ത് സോണില്‍ നിന്ന് തിരഞ്ഞെടുത്തത്. സീബ്, ബിദായ, സൊഹാര്‍, സലാല, സൂര്‍, നിസ്‌വ, ജഅലാന്‍ എന്നീ സോണുകളിലും ഐടീം രൂപവത്കരിച്ചിട്ടുണ്ട്. സന്നദ്ധ സേവന രംഗത്ത് പുത്തന്‍ പ്രതീക്ഷയാണ് ഐ ടീം നല്‍കുന്നത്. നിസാര്‍ സഖാഫി വയനാട്, ഫിറോസ് അബ്ദുറഹ്മാന്‍, ബഷീര്‍ തൃപ്രയാര്‍, അബ്ദുല്‍ ലത്വീഫ് അഹ്‌സനി, ഹനീഫ് സഅദി, മുജീബ് മുണ്ടോത്ത്, ഖാരിജത്ത് സംബന്ധിച്ചു. ഖലീല്‍ റഹ്മാനെ മസ്‌കത്ത് സോണ്‍ ഐ ടീം ചീഫ് ആയി തിരഞ്ഞെടുത്തു.