ബംഗളൂരുവില്‍ വീണ്ടും സ്‌ഫോടനമുണ്ടായിട്ടില്ലെന്ന് പോലീസ്

Posted on: April 17, 2013 2:22 pm | Last updated: April 17, 2013 at 2:28 pm

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും സ്‌ഫോടനമുണ്ടായതായുള്ള വാര്‍ത്ത തെറ്റാണെന്ന് കര്‍ണാടക പോലീസ് അറിയിച്ചു. രാവിലെ സ്‌ഫോടനം നടന്ന മല്ലേശ്വരത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഹെബ്ബാളയില്‍ സ്‌ഫോടനമുണ്ടായെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.