ബോസ്റ്റണ്‍ സ്‌ഫോടനം:പ്രഷര്‍ കുക്കര്‍ ബോംബെന്ന് സ്ഥിതീകണം

Posted on: April 17, 2013 11:30 am | Last updated: April 18, 2013 at 10:33 am

ബോസ്റ്റണ്‍: ബോസ്റ്റണ്‍ മാരത്തണ്‍ മല്‍സരത്തിനിടയില്‍ നടന്ന സ്‌ഫോടനത്തില്‍ ബോംബ് വെച്ചത് പ്രഷര്‍ കുക്കറില്‍. കുക്കറില്‍ സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം ഇരുമ്പ് കഷ്ണങ്ങളും ബോള്‍ ബെയറിംഗുകളും മറ്റും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവത്തിലെ അന്വേഷണം പുരോഗമിക്കുകയാണ്.2001ല്‍ ഇരട്ട ഗോപുരം തകര്‍ത്ത ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ അക്രമമായിരുന്നു ഇന്നലെ നടന്നത്. അന്വേഷണത്തിന്റെ ഉത്തരവാദിത്വം എഫ്.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. 27000 ഓളം പേരാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ആഹ്ലാദം പങ്കിടാന്‍ കാണികള്‍ക്കിടയില്‍ എത്തിയപ്പോഴാണ് സ്‌ഫോടനം നടന്നത്. നാളെ ഒബാമ സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും.