യുഡിഎഫ് വിടില്ലെന്ന് എംവിആര്‍

Posted on: April 17, 2013 11:13 am | Last updated: April 17, 2013 at 12:37 pm

raghavan_chennithalaകണ്ണൂര്‍: അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും യുഡിഎഫ് വിടില്ലെന്ന് സി.എം.പി നേതാവ് എം.വി രാഘവന്‍. സിഎംപിയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസമില്ലെന്നും എം.വി.ആറുമായി ആലോചിച്ച ശേഷമാണ് പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ തീരുമാനം മാറ്റിവെച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.വി.ആറിന്റെ കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.