150 കോടിയുടെ ബുള്ളറ്റ്പ്രൂഫ് ഓഫീസിലേക്ക് മോഡി മാറി

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 7:45 am

ഗാന്ധിനഗര്‍: 150 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പുതിയ ഓഫീസിലേക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മാറി. ബുള്ളറ്റ്പ്രൂഫ് സൗകര്യമുള്ള നാല് നില കെട്ടിടത്തിന്റെ നിര്‍മാണം ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. രണ്ട് ബ്ലോക്കുകളായാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. സ്വര്‍ണിം ശങ്കുള്‍-1, 2 എന്ന് പേരിട്ടിരിക്കുന്ന ഇതില്‍ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഓഫീസുകളുണ്ടാകും. മന്ത്രിസഭാ യോഗങ്ങള്‍ക്ക് മുറിയും ഒരു ഡാറ്റാ സെന്ററും ആയിരം ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യവുമുണ്ട്.മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. രണ്ടാം നിലയില്‍ മറ്റ് മന്ത്രിമാരുടെ ഓഫീസും. താഴത്തെ നിലയിലെ ഹാളില്‍ ഇന്നലെ മന്ത്രിസഭാ യോഗത്തിന് മോഡി അധ്യക്ഷത വഹിച്ചു.