ജാമിഅ മില്ലിയ്യ: കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

Posted on: April 17, 2013 6:05 am | Last updated: April 16, 2013 at 11:39 pm

jamia milliyyaന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ: ഇസ്‌ലാമിയ്യ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ മെയ് 8 വരെ സ്വീകരിക്കും. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
ഡല്‍ഹിയില്‍ ഹെല്‍പ്പ് ലൈന്‍
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ അടക്കം ഡല്‍ഹിയില്‍ വിവിധ യൂനിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാനായി ഡല്‍ഹി മര്‍കസിനു കീഴില്‍ പ്രത്യേകം ഹെല്‍പ്പ് ലൈന്‍ തുടങ്ങി.
യൂനിവേഴ്‌സിറ്റികള്‍ക്കു സമീപം എസ് എസ് എഫ് മര്‍കസ് ഹോസ്റ്റലുകളില്‍ താമസ സൗകര്യവും പ്രത്യേക ഗൈഡന്‍സും ലഭിക്കും. വിവരങ്ങള്‍ക്ക് 09990818484, 0852540705 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം.

ALSO READ  ജാമിഅ മില്ലിയ്യ രാജ്യത്തെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റി; നേട്ടം പ്രമുഖ യൂനിവേഴ്‌സിറ്റികളെ ബഹുദൂരം പിന്നിലാക്കി