Connect with us

Kerala

പി.സി ജോര്‍ജിനെതിരെ നടപടിയില്ല

Published

|

Last Updated

കോട്ടയം:സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ നടപടി വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ്(എം).പി.സി.ജോര്‍ജ് വിഷയം ഇനി ചര്‍ച്ച ചെയ്യേണ്ടെന്ന് കെ.എം.മാണി പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്.ഈ വിഷയം നേരത്തെ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണെന്നും ജോര്‍ജിനെതിരേ നടപടി വേണ്ടെന്നും മാണി യോഗത്തില്‍ പറഞ്ഞു.തീരുമാനത്തില്‍ പ്രതിഷേധിച്ച് ആന്റണി രാജു സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

---- facebook comment plugin here -----

Latest