നിസാന്‍ സണ്ണിയുടെ ഓട്ടോമാറ്റിക് വിപണിയില്‍

Posted on: April 16, 2013 9:03 pm | Last updated: April 16, 2013 at 9:03 pm

nissan sunnyന്യൂഡല്‍ഹി: നിസാന്‍ സണ്ണിയുടെ ഓട്ടോമാറ്റിക്ക് വേരിയന്റ് വിപണിയിലിറങ്ങി. സി വി ടി (CVT – Continouse Variable Transmission) ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയാണ് സണ്ണി ഓട്ടോമാറ്റിക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. റിനോള്‍ട്ടിന്റെ സ്‌കാല ഓട്ടോമാറ്റിക്കിലും ഇതേ ഗിയര്‍ബോക്‌സാണ് ഉപയോഗിക്കുന്നത്.
8.90 ലക്ഷമാണ് സണ്ണി എക്‌സ് എല്‍ – സി വി ടിയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. മാന്വല്‍ വെര്‍ഷനില്‍ ഉഫയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ തന്നെയാണ് ഓട്ടോമാറ്റിക്കിനും കരുത്തുപകരുന്നത്. 17.97 കിലോമീറ്റര്‍ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട്.