വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് നാഡ

Posted on: April 16, 2013 7:54 pm | Last updated: April 16, 2013 at 8:55 pm

ഡല്‍ഹി: ബോക്‌സിംഗ് താരവും ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് നാഡ. വിഡേന്ദറിന്റെ രക്ത മൂത്ര സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും മയക്കുമരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ കായിക മന്ത്രാലയമാണ് ഇക്കാര്യം പ്രസ്താവന ഇറക്കിയത്.വിജേന്ദറടക്കം നാലു പേരിലും നടത്തിയ പരിശോധനാ ഫലത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.