ടി.പി. സമാരകം തകര്‍ത്ത സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: April 16, 2013 2:50 pm | Last updated: April 16, 2013 at 2:50 pm

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് മൂന്ന് സിപിഐ(എം) പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിതിന്‍, ദിനൂപ്, ജിതിന്‍ എന്നിവരെയാണ് വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വടകരയില്‍ പോലീസ് ചോദ്യംചെയ്യുകയാണ്.

സ്മാരക സ്തൂപം തകര്‍ത്തതിന് പിന്നില്‍ സിപിഐഎമ്മാണെന്ന് ആര്‍എംപി നേരത്തെ ആരോപിച്ചിരുന്നു.

വിഷു തലേന്നാണ് വള്ളിക്കാട് ടിപി വെട്ടേറ്റ് കൊല്ലപ്പെട്ടിടത്ത് സ്ഥാപിച്ച സ്മാരക സ്തൂപം അക്രമികള്‍ തകര്‍ത്തത്.