ടി വധം: ഒരു സാക്ഷി കൂടി കൂറു മാറി

Posted on: April 16, 2013 11:44 am | Last updated: April 16, 2013 at 11:44 am

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. അറുപത്തഞ്ചാം പ്രതി മാഹി സ്വദേശി വിജിത്താണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 35 ആയി. കേസിലെ തെളിവെടുപ്പ് നേരിട്ട് കണ്ടവരാണ് കേസില്‍ കൂറുമാറിയ ഭൂരിപക്ഷം പേരും.