തൃശൂര്‍: പഞ്ചായത്തി രാജിലെ കേരളാ മോഡല്‍ അടുത്തറിയാന്‍ എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എം പി ഇന്ന് കേരളത്തിലെത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന അദ്ദേഹം 11.15ന് തൃശൂര്‍ കിലയില്‍ സന്ദര്‍ശനം നടത്തും. തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെംബര്‍മാര്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഉച്ച ഭക്ഷണത്തിന് ശേഷം ഷൊര്‍ണൂരിലേക്ക് പോവും.