ഖത്തര്‍ ആര്‍എസ്‌സി പ്രവാസി യുവജന സമ്മേളനത്തിനു തുടക്കം

Posted on: April 15, 2013 8:40 pm | Last updated: April 15, 2013 at 8:40 pm

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസി യുവജന സമ്മേളനത്തിനു പ്രൗഢമായ തുടക്കം. അബ്ദുല്ല മുസ്‌ലിയാര്‍ കടവത്തൂര്‍ പതാക ഉയര്‍ത്തി. ഐസിഎഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുല്ല കടമേരി അദ്ധ്യക്ഷത വഹിച്ചു.

ഫകറുദ്ധീന്‍ പെരിങ്ങോട്ടുകര, മുഹമ്മദ് വാഴക്കാട്, യൂസുഫ് സഖാഫി, അബ്ദുല്‍ റഹീം സഖാഫി പൊന്നാനി, ഹാഫിള് ഉമറുല്‍ ഫാറൂഖ് സഖാഫി, മഹ്ബൂബ് ഇബ്രാഹീം മാട്ടൂല്‍, സ്വാദിഖ് കാളാവ്, നൗഷാദ് അതിരുമട, സിദ്ധീഖ് കരിങ്കപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.

അസീസ് സഖാഫി പാലോളി സ്വാഗതവും ബഷീര്‍ പുത്തൂപാടം നന്ദിയും പറഞ്ഞു. ശേഷം നടന്ന ഐ ടീം സംഗമത്തില്‍ ഹസ്സന്‍ സഖാഫി വെന്നിയൂര്‍ ക്ലാസ്സെടുത്തു.