സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: മാധവ് ഗാഡ്ഗില്‍

Posted on: April 15, 2013 6:10 pm | Last updated: April 16, 2013 at 10:24 am

തിരുവനന്തപുരം: പശ്ചിമഘട്ട വികസനം സംബന്ധിച്ച് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മാധവ് ഗാഡ്ഗില്‍.

ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഡാമുകള്‍ അടച്ചു പൂട്ടേണ്ടിവരുമോ എന്ന് പറയാന്‍ താനാളല്ല. ഡാമുകള്‍ സംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണ്.

കസ്തൂരി രംഗന്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നില്ലെന്നും കസ്തൂരി രംഗന്‍ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.