പക്ഷിപ്പനി പടരുന്നു; ചൈനയില്‍ മരണം 13 ആയി

Posted on: April 15, 2013 10:27 am | Last updated: April 15, 2013 at 10:27 am

ബെയ്ജിംഗ്: രണ്ട്‌പേര്‍ കൂടി മരിച്ചതോടെ പക്ഷിപ്പനി മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. അറുപതിലധികം പേര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച് 7 എന്‍ 9 എന്ന പക്ഷിപ്പനിയാണ് ചൈനയില്‍ പടരുന്നത്. അണുബാധിതമായ ഫാമുകളില്‍ നിന്നാണ് രോഗം പടരുന്നു എന്നാണ് നിഗമനം.