സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു

Posted on: April 15, 2013 10:18 am | Last updated: April 15, 2013 at 6:22 pm

ന്യൂഡല്‍ഹി: ആഭ്യന്തര സുരക്ഷ, പോലിസ് പരിഷ്‌കരണം എന്നിവ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പകരക്കാരനായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് അറിയുന്നത്.
ഷിന്‍ഡെ മന്ത്രിയായ ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു യോഗം വിളിക്കുന്നത്.