അമരവിള ചെക്ക് പോസ്റ്റില്‍ വജ്രക്കല്ല് വേട്ട

Posted on: April 15, 2013 9:05 am | Last updated: April 15, 2013 at 9:09 am

അമരവിള: ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട്ടില്‍നിന്ന് കടത്താന്‍ ശ്രമിച്ച വജ്രക്കല്ലുകളും സ്വര്‍ണവും അടക്കം ഒന്നരക്കോടിയുടെ ആഭരണങ്ങള്‍ പിടികൂടി. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച ആഭരണങ്ങള്‍ പിടികൂടിയത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.