പ്രമുഖ വ്യവസായി ആര്‍ പി ഗോയങ്കെ അന്തരിച്ചു

Posted on: April 14, 2013 9:43 am | Last updated: April 14, 2013 at 9:43 am

RP_Goenka_295കൊല്‍ക്കത്ത: പ്രമുഖ വ്യവസായി ആര്‍ പി ഗോയങ്കെ എന്ന രാമപ്രസാദ് ഗോയങ്കെ അന്തരിച്ചു. 83 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
കേശവ് പ്രസാദ് ഗോയങ്കെയുടെ മൂത്ത മകനാണ് ആര്‍ പി. ഇന്ത്യയിലെ പാരമ്പര്യമുള്ള ബിസിനസ് കുടുംബമാണ് ഗോയങ്കെ കുടുംബം.