വെനസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

Posted on: April 14, 2013 8:39 am | Last updated: April 14, 2013 at 8:39 am

കരാക്കസ്: വെനസ്വേലയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെതുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഷാവേസ് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച നിക്കോളസ് മഡ്യൂരോയും മിറാണ്ട ഗവര്‍ണര്‍ ഹെന്റിക് കാപ്രിലസും തമ്മിലാണ് പോരാട്ടം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മഡ്യൂരോക്ക് അനുകൂലമാണ്. പക്ഷേ ശക്തരായ കോര്‍പ്പറേറ്റ് ലോബിയുടെ പിന്തുണയാണ് കാപ്രിലസിന് ആത്മവിശ്വാസം പകരുന്നത്.