ചാമ്പ്യന്‍സ് ലീഗ്: ബയേണ്‍- ബാര്‍സ, റയല്‍-ബൊറൂസിയ സെമി

Posted on: April 13, 2013 6:04 pm | Last updated: April 13, 2013 at 8:03 pm

lllllllll

നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എല്‍ ക്ലാസിക്കോ സെമി ഫൈനലില്‍ ഏതായാലും ഉണ്ടാവില്ല. യുവേഫ ആസ്ഥാനത്ത് നടന്ന സെമിഫൈനല്‍ ലൈനപ്പിനായുള്ള നറുക്കെടുപ്പില്‍ ബയേണ്‍ ബാഴ്‌സക്കും ബൊറൂസിയ റയലിനും എതിരാളികളായി. ചുരുക്കത്തില്‍ ഒരു സ്പാനിഷ് – ജര്‍മന്‍ സെമിഫൈനല്‍.
കഴിഞ്ഞ തവണ ചെല്‍സിയോടാണ് ബയേണ്‍ തോറ്റത്. ഇത്തവണയും ഒരു ഫൈനല്‍ പ്രവേശം ലക്ഷ്യമിട്ടെത്തുമ്പോള്‍ എതിരാളികള്‍ ചില്ലറക്കാരല്ല.തുടര്‍ച്ചയായ ആറു തവണ സെമിഫൈനലിസ്റ്റുകളായ മെസ്സിയുടെ ബാര്‍സലോണയാണ്.
മറുവശത്ത് റയലിന് ഈ സീസണില്‍ തോല്‍വി അറിയാത്ത ബൊറൂസിയയാണ് എതിരാളികള്‍. 15 വര്‍ഷത്തിന് ശേഷമാണ് ബൊറൂസിയ സെമിയിലെത്തുന്നത്.