കെ എസ് ആര്‍ ടി സി വന്‍ നഷ്ടത്തില്‍

Posted on: April 13, 2013 2:29 pm | Last updated: April 14, 2013 at 9:03 am

തിരുവനന്തപുരം: ദിവസങ്ങള്‍ കഴിയുന്തോറും ആനവണ്ടി വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 152.89 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഫെബ്രുവരിയിലെ നഷ്ടത്തിനേക്കാള്‍ 25.5 കോടി അധികമാണ് ഇത്.

മാര്‍ച്ചില്‍ ഡീസല്‍ വാങ്ങാന്‍ മാത്രം 72.37 കോടി രൂപ ചെലവായി.

അതേസമയം ഏപ്രില്‍ പകുതി ആവാനായിട്ടും ഇതുവരെ പെന്‍ഷന്‍ നല്‍കിയില്ല. ഏപ്രില്‍ അഞ്ചിനാണ് പെന്‍ഷന്‍ വിതരണം ചെയ്യേണ്ടത്. മാര്‍ച്ചില്‍ വിതരണം ചെയ്യേണ്ട പെന്‍ഷന്‍ ഏപ്രില്‍ മൂന്നിനാണ് വിതരണം ചെയ്തത്.