ഡ്രോണ്‍ ആക്രമത്തിന് യുഎസ്-പാക് ധാരണയുണ്ടായിരുന്നതായി മുഷറഫ്

Posted on: April 12, 2013 6:55 pm | Last updated: April 12, 2013 at 6:55 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് അമേരിക്കയും പാക്കിസ്ഥാനും തമ്മില്‍ ധാരണയുണ്ടായിരുന്നതായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പാക്-യുഎസ് ധാരണയുണ്ടായിരുന്നതായി വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് മുഷറഫിന്റെ സ്ഥിരീകരണം.

ഡ്രോണ്‍ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ഉണ്ടാക്കിയത് രഹസ്യ ധാരണയെന്നുമല്ലായിരുന്നെന്നും ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അനുമതി നല്‍കിയതെന്നും മുഷറഫ് പറഞ്ഞു. ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ വേട്ടയുടെ പേരില്‍ അമേരിക്കയുടെ ആളില്ലാവിമാനങ്ങള്‍ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറുക്കണക്കിന് സിവിലയന്‍മാരാണ് കൊല്ലപ്പെട്ടത്.