കൊച്ചി ബിനാലേക്കുള്ള സഹായം ഹൈക്കോടതി തടഞ്ഞു

Posted on: April 12, 2013 4:48 pm | Last updated: April 12, 2013 at 5:17 pm

kochi binale

കൊച്ചി: കൊച്ചിന്‍ ബിനാലെക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു. നാല് കോടി രൂപയുടെ അധിക ധനസഹായം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ധനസഹായം അനുവദിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
സ്വകാര്യ ട്രസ്റ്റുകള്‍ക്കും സംവിധാനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ബിനാലെയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്ന് കാണിച്ച് ലാന്‍ഡ് ആന്‍ഡ് ഫിനാന്‍സ് സൊസൈറ്റി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ ബിനാലേക്ക് സര്‍ക്കാര്‍ അഞ്ച് കോടി രൂപ നല്‍കിയത് വിവാദമായിരുന്നു. ഇതിന് പുറമെ നാല് കോടി രൂപ കൂടി അധിക ധനസഹായം അനുവദിക്കാനാണ് സര്‍ക്കാര്‍ പിന്നീട് തീരുമാനിച്ചിരുന്നത്.