ഡോ. ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് കാലം ചെയ്തു

Posted on: April 12, 2013 10:34 am | Last updated: April 12, 2013 at 10:37 am
SHARE

mar ivaniosകോട്ടയം: ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് (72) കാലം ചെയതു. കബറടക്കം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ നടക്കും.

ഇന്നു രാവിലെ ഏഴ് മണിയോടെ കളത്തില്‍പ്പടി കരിപ്പാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. കബറടക്ക ശുശ്രൂഷയ്ക്ക് പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. 1940 നവംബര്‍ 14 നാണ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് ജനിച്ചത്.