വിവാഹമോചനം: ഗണേഷും യാമിനിയും സംയുക്ത ഹര്‍ജി ഫയല്‍ ചെയ്തു

Posted on: April 11, 2013 3:31 pm | Last updated: April 11, 2013 at 3:34 pm

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും യാമിനി തങ്കച്ചിയും സംയുക്തമയി വിവാഹമോചന ഹര്‍ജി നല്‍കി. തിരുവനന്തപുരം കുടുംബ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഒക്‌ടോബര്‍ 21ന് പരിഗണിക്കും.അതേസമയം കെ.ബി ഗണേഷ് കുമാറിനെതിരായി ഗാര്‍ഹിക പീഡന ഹര്‍ജി ഭാര്യ ഡോ: യാമിനി തങ്കച്ചി പിന്‍വലിച്ചു. കോടതി ഇത് അംഗീകരിച്ചു. നീതി കിട്ടിയത് കൊണ്ടാണ് കേസ് പിന്‍വലിച്ചതെന്ന് യാമിനി മാധ്യമങ്ങളോട് പറഞ്ഞു.