എംഎല്‍എ മാര്‍ക്ക് കൃഷി വകുപ്പിന്റെ വിഷു കൈനീട്ടം

Posted on: April 11, 2013 2:52 pm | Last updated: April 11, 2013 at 5:20 pm

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് കൃഷി വകുപ്പിന്റെ വിഷുക്കൈനീട്ടമായി എല്‍.സി.ഡി ടിവി നല്‍കി. 140 എംഎല്‍എമാര്‍ക്കും 10 ഉദ്യോഗസ്ഥര്‍ക്കുമാണ് എല്‍.സി.ഡി ടിവി സമ്മാനമായി നല്‍കിയത്. 21 ഇഞ്ച് എല്‍സിഡി ടിവിയാണ് നല്‍കിയത്.മന്ത്രി കെ.പി. മോഹനനാണ് സമ്മാനം വിതരണം ചെയ്തത്. 21 ലക്ഷം രൂപ ചെലവഴിച്ചാണ് ടിവി വാങ്ങിയത്. 12000 രൂപ ചിലവ് വരുന്ന ടിവി 12000 രൂപക്കാണ് വാങ്ങിച്ചത്.കൃഷി വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളാണ് ഇതിനായുള്ള ധനസമാഹരണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൃഷി വകുപ്പിന്റെ കീഴിലുള്ള 23 പൊതുമേഖലാ സ്ഥാപനങ്ങളാണ് തുക നല്‍കിയത്. ഇതിനെ വരള്‍ച്ചാ ഫണ്ടുമായി ബന്ധപ്പെടുത്തേണ്ടെന്ന് കെ.പി മോഹനന്‍ പറഞ്ഞു.അതേ സമയം എംഎല്‍എമാര്‍ക്ക് സമ്മാനം നല്‍കുന്നതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രതികരിച്ചു. കൃഷിവകുപ്പ് എംഎല്‍എമാര്‍ക്ക് എല്‍സിഡി ടിവി നല്‍കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാരിതോഷികമായല്ല എംഎല്‍എമാര്‍ക്ക് ഇത് നല്‍കിയതെന്നും മുമ്പും ഇങ്ങനെ കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.