Connect with us

Kannur

ടിപി വധം:രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

Published

|

Last Updated

കണ്ണൂര്‍: ടിപി വധക്കേസില്‍ കൂറു മാറിയ സാക്ഷിയെ വിസ്തരിക്കുന്നത് കോടതി നിര്‍ത്തിവെച്ചു. 58ാം സാക്ഷി കണ്ണൂര്‍ ചൊക്ലി സ്വദേശി ഖാദറാണ് പ്രോസിക്യൂഷന്റെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ കുഴങ്ങിയത്. തുടര്‍ന്ന് കോടതി പിരിയും വരെ ഖാദര്‍ പുറത്തുപോകരുതെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വാദം കേള്‍ക്കുള്ള ജഡ്ജി നാരായണ പിഷാരടിയുടേതാണ് നിര്‍ദേശം.ഇന്ന് രണ്ട് സാക്ഷികളാണ് കൂറുമാറിയത്. ഇത് വരെ വിസ്തരിച്ച അറുപതി പേരില്‍ മുപ്പത് പേരും കൂറുമാറി. കേസിലെ 51ാം സാക്ഷി സുരേഷ് ബാബുവും ഇന്ന് കൂറുമാറിയിരുന്നു. അതേസമയം .സാക്ഷികള്‍ കൂറുമാറിയതുകൊണ്ട് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ സംഘടിതശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഹാജരാക്കിയ തെളിവുകള്‍ക്ക് മാറ്റമുണ്ടാക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Latest