സ്വദേശി വല്‍ക്കരണം:സൗദി അംബാസഡറുമായി വയലാര്‍ രവി ചര്‍ച്ച നടത്തി

Posted on: April 11, 2013 12:07 pm | Last updated: April 11, 2013 at 12:07 pm

ന്യൂഡല്‍ഹി: സൗദി സ്വദേശി വല്‍ക്കരണ സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് സൗദി അംബാസിഡറുമായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ചര്‍ച്ച നടത്തി. സൗദി അംബാസിഡര്‍ സൗദ് അല്‍ നാത്തി രാവിലെ വയലാര്‍ രവിയുടെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്. അനധികൃത തൊഴിലാളികളോട് വിട്ട് വീഴ്ചയുണ്ടാകില്ല. അതേസമയം അന്ത്യയോട് സൗഹൃദ ചര്‍ച്ചയാകാമെന്നും അംബാസിഡര്‍ അറിയിച്ചു.നാട്ടിലേക്ക്്് മടങ്ങുന്നതിന് വേണ്ടി 3475 പേര്‍ ഇന്ത്യന്‍ എംബസിയിലെത്തി.വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സൗദി സന്ദര്‍ശിക്കാനിരിക്കേയാണ് സന്ദര്‍ശനം.