തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ ചലച്ചിത്ര സെന്‍സറിംഗ് ബോര്‍ഡ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ നിര്‍ദേശം. ഭേദഗതികള്‍ നടപ്പിലാകുന്നതോടെ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം ആറാകും. സര്‍ട്ടിഫിക്കേഷന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.സിനിമകളില്‍ ദ്വയാര്‍ഥപ്രയോഗങ്ങളും ലൈംഗികതയും ലഹരി ഉപഭോഗ രംഗങ്ങളും വര്‍ധിക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് സെന്‍സര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തീരുമാനിച്ചത്.