1249 രൂപക്ക് നോക്കിയയുടെ കളര്‍ഫോണ്‍

Posted on: April 10, 2013 7:52 pm | Last updated: April 10, 2013 at 7:53 pm

nokia-105 2ന്യൂഡല്‍ഹി: നോക്കിയയുടെ ഏറ്റവും വില കുറഞ്ഞ ഫോണായ നോക്കിയ 105 ഇന്ത്യന്‍ വിപണിയിലിറക്കി. 1249 രൂപയാണ് ഈ ഫോണിന്റെ വില. ഫോണ്‍വിളിക്ക് മാത്രമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് നോക്കിയ ഈ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കളര്‍ സ്‌ക്രീന്‍ ഫോണ്‍ എന്ന ഖ്യാതിയും നോക്കിയ 105നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോണുകളുടെ യുഗത്തിന് അന്ത്യം കുറിച്ചാണ് ഈ ഫോണ്‍ വിപണിയിലിറക്കിയതെന്ന് നോക്കിയ ഇന്ത്യ റീജ്യനല്‍ ജനറല്‍ മാനേജര്‍ ടി എസ് ശ്രീധര്‍ പറഞ്ഞു.
എഫ് എം റേഡിയോ, സ്പീക്കിംഗ് ക്ലോക്ക്, ഫ് ളാഷ് ലൈറ്റ് തുടങ്ങിയ സവിശേഷതകള്‍ ഫോണിലുണ്ട്. നോക്കിയ 1280ന്റെ വിജയത്തിന് ശേഷമാണ് പുതിയ ഇക്കോണമി ഫോണുമായി നോക്കിയ എത്തുന്നത്. 100 ദശലക്ഷം യൂണിറ്റുകളാണ് 1280 വിറ്റുപോയത്.

ALSO READ  4ജി ഫീച്ചര്‍ ഫോണുമായി നോക്കിയ