സബ്‌സിഡി പണമായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങാന്‍ നിര്‍ദേശം

Posted on: April 10, 2013 6:08 pm | Last updated: April 10, 2013 at 6:08 pm

ന്യൂഡല്‍ഹി: പാചക വാതക സബ്‌സിഡി തുകയായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങണമെന്ന് പ്രധാനമന്ത്രി പെട്രോളിയം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. മെയ് 15ന് 43 ജില്ലകളില്‍ പദ്ധതി തുടങ്ങണമെന്നാണ് നിര്‍ദേശം. എണ്ണക്കമ്പനികള്‍ പണം നേരിട്ട് ഉപഭോക്താക്കളുടെ എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശം നല്‍കി.