Connect with us

Kerala

യാമിനിയുമായുള്ള പ്രശ്‌നം: ഗണേഷ് പരസ്യമായി ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പു കരാറിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്കു മുന്നിലാണ് ഗണേഷ് ഖേദം പ്രകടിപ്പിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമുണ്ടായ വിഷമത്തില്‍ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യാമിനിയെക്കുറിച്ചുള്ള പറഞ്ഞ അപവാദങ്ങള്‍ തെറ്റാണെന്നു പറഞ്ഞ ഗണേഷ് അവരുടെയും മക്കളുടെയും ഭാവിയെ ഇതു ബാധിക്കരുതെന്നും അഭ്യര്‍ഥിച്ചു. വനം മാഫിയയുടെ ചട്ടുകമായി യാമിനി പ്രവര്‍ത്തിക്കുകയാണെന്നു പറഞ്ഞതു തെറ്റാണ്. കരാറിന്റെ ഭാഗമായി സ്വന്തം പേരിലുള്ള വീടും കരാറില്‍ പറഞ്ഞിരിക്കുന്ന തുകയും സ്വമനസാലെ യാമിനിക്കും മക്കള്‍ക്കുമായി നല്‍കുമെന്നും ഗണേഷ് പറഞ്ഞു. കരാര്‍ പൂര്‍ണമായി പാലിക്കുമെന്നു പറഞ്ഞ അദ്ദേഹം ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്ത എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി.

കരാറിന്റെ ഭാഗമായി യാമിനിക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ഥിച്ചു. ഗണേഷുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കുന്നതില്‍ യാമിനി മുന്നോട്ടുവച്ച പ്രധാന ഉപാധികളിലൊന്നായിരുന്നു പരസ്യമായ ഖേദപ്രകടനം. ഇരുവരും സംയുക്തമായി വിവാഹമോചന ഹര്‍ജി പിന്നീട് നല്‍കും.