പൂജപ്പുര ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരുക്ക്.

Posted on: April 9, 2013 7:55 pm | Last updated: April 9, 2013 at 7:55 pm

jailതിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിലലുണ്ടായ സംഘര്‍ഷത്തില്‍ തത്ത ബിനു എന്ന പ്രതിക്ക് ഗുരുതരമായി പരുക്കേറ്റു. ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കകോളജില്‍ പ്രവേശിപ്പിച്ചു.
പൂജപ്പുരയിലെ ഗുണ്ടാതടവുകാരെ പാര്‍പ്പിക്കുന്ന എട്ടാം ബ്ലോക്കിലാണ് ഉച്ചക്ക് സംഘര്‍ഷമുണ്ടായത്. സുരേഷ്, അനൂപ് ഖാന്‍ എന്നീ പ്രതികള്‍ ചേര്‍ന്ന് ബിനുവിനെ ആക്രമിക്കുകയായിരുന്നു എന്ന് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമത്തില്‍ ബിനുവിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങുകയും വിരല്‍ മുറിയുകയും ചെയ്തിട്ടുണ്ട്. തലക്കും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. സുരേഷ് കണ്ണാടി ഷാജി കൊലക്കേസില്‍ പ്രതിയും അനൂപ് ഖാന്‍ രണ്ട് കൊലക്കേസില്‍ പ്രതിയുമാണ്.