Connect with us

Kozhikode

മര്‍കസ് ചാരിറ്റി കിയോസ്‌ക പ്രവര്‍ത്തനം ആരംഭിച്ചു

Published

|

Last Updated

KKD - markaz COMPLEX MASJID KENDRA MAKKI AVISHKARIKKUNNA MARKAZ CHARITTY KISKAYUDE coupon kanthapuram kuttoor abdurahiman hajikku  nalki udgadanam  cheyyunnu

മര്‍കസ് കോംപ്ലക്‌സ് മസ്ജിദ് കേന്ദ്രമാക്കി ആവിഷ്‌കരിക്കുന്ന മര്‍കസ് ചാരിറ്റി കിയോസ്‌കയുടെ കൂപ്പണ്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യംവെച്ച് മര്‍കസ് കോംപ്ലക്‌സ് മസ്ജിദ് കേന്ദ്രമാക്കി മര്‍കസ് ചാരിറ്റി കിയോസ്‌ക പ്രവര്‍ത്തനം ആരംഭിച്ചു. സാദാത്തുകളുടെയും പണ്ഡിതന്‍മാരുടെയും സാന്നിധ്യത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മര്‍കസിന്റെ കീഴില്‍ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ സേവന- ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മര്‍കസ് ചാരിറ്റി കിയോസ്‌ക ആരംഭിച്ചിരിക്കുന്നത്.
അനാഥ സംരക്ഷണം, വികലാംഗ സഹായം, പാവപ്പെട്ടവര്‍ക്ക് കുടിവെള്ളത്തിനായി കിണര്‍ നിര്‍മാണം, അഗതി- വിധവ സംരക്ഷണം, വയോജന പരിപാലനം, ഭവന നിര്‍മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഉളുഹിയത്ത്, ഇഫ്താര്‍, ഖൂര്‍ആന്‍ പഠനം, ഇസ്‌ലാമിക പ്രബോധനം, ഹജ്ജ്- ഉംറ എന്നീ പ്രവര്‍ത്തനങ്ങളാണ് മര്‍കസ് ചാരിറ്റി കിയോസ്‌കയുടെ കീഴില്‍ കൂടുതല്‍ കാര്യക്ഷമമായി നടക്കുക.