ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം മോഹിക്കുന്നവരില്‍ നിന്നും കോണ്‍ഗ്രസ് പണം സ്വരൂപിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ കര്‍ണാടക ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും നോട്ടീസ് അയച്ചു.മെയ് അഞ്ചിന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാന്‍ അപേക്ഷക്കൊപ്പം 10,100 രൂപ ഫണ്ട് നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകനായ വി ശശിധര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് എസ് അബ്ദുല്‍ നസീറാണ് തിരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് അധ്യക്ഷക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.