കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് 19 റണ്‍സ് വിജയം

Posted on: April 8, 2013 11:52 pm | Last updated: April 8, 2013 at 11:55 pm

ജയ്പുര്‍:നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 19 റണ്‍സ് വിജയം. .നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഓവര്‍ ബാക്കിനില്‍ക്കെ 125 റണ്‍സിന് മുഴുവന്‍ വിക്കറ്റും നഷ്ടമായി. 31 പന്തില്‍ പുറത്താകാതെ 46 റണ്‍സെടുത്ത ബ്രാഡ് ഹോജാണ് റോയല്‍സിന് ദേഭപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 34 പന്തില്‍ 36 റണ്‍സെടുത്ത അജിന്‍ക്യ രഹാനെ ഹോജിന് മികച്ച പിന്തുണ നല്‍കി.

ദ്രാവിഡ് (17), സ്റ്റുവര്‍ട്ട് ബിന്നി (14), കൂപ്പര്‍ (പൂജ്യം), യാഗനിക് (16), വാട്‌സണ്‍ എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.ഒരു റണ്‍സെടുത്ത ശ്രീശാന്ത് പുറത്താകാതെ നിന്നു.കൊല്‍ക്കത്തക്ക വേണ്ടി ക്യാപ്ടന്‍ ഗൗതംഗംഭീര്‍ 22 റണ്‍സ് നേടി.മോര്‍ഗന്‍ 55 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും മറുവശത്ത് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.ബിസ്ല(1),ശുക്വ(2)മനോജ് തിവാരി(14)ബാട്ടിയ(12)ബ്രൈറ്റ്‌ലീ(5)ഉം റണ്‍സ് നേടി. യൂസുഫ് പത്താനും,ജാക്വിസ് കാലിസും റണ്‍സൊന്നുമെടുത്തില്ല.രാജസ്ഥാനു വേണ്ടി ഷോണ്‍ ടൈറ്റും,ശുക്ലയും രണ്ട് വിക്കറ്റ് വീതം നേടി, കൂപ്പറും ശ്രീഷാന്തും ഓരോ വിക്കറ്റും നേടി.
28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത സുനില്‍ നരെയ്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരില്‍ മികച്ചപ്രകടനം കാഴ്ചവെച്ചത്. നാലോവറില്‍ 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ബ്രെറ്റ് ലീയും മികച്ച ബൗളിംഗ് പുറത്തെടുത്തു. രജത് ഭാട്ടിയ, ശുക്ല എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.