ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍ സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷക്കായി കൂടുതല്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ കെട്ടിക്കിടക്കുന്നത് ഇല്ലാതാക്കാന്‍ ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടതിപ്രവര്‍ത്തനങ്ങള്‍ ത്വരിതവും സുഗമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഫണ്ടും അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചീഫ് ജസ്റ്റിസ് അല്‍ത്ത്മാസ് കബീര്‍ അധ്യക്ഷനായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് കെ എം മാണി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവരാണ് പങ്കെടുത്തത്.