രാജാക്കാട് അപകടം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: April 7, 2013 6:00 am | Last updated: April 9, 2013 at 12:33 am

rajakkad

അരൂര്‍:അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളി തകര്‍ന്ന് ഒരാള്‍ മരിച്ചു, 13 പേരിലേരെ പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം 6. 30 ഓടെയാണ് അപകടമുണ്ടായത്. പള്ളിയുടെ ഉള്‍ഭാഗത്ത് 30 അടി ഉയരത്തില്‍ പുതുതായി നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ വാര്‍ക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബീഹാര്‍ സ്വദേശിയായ ബിശ്വനാഥന്‍(53) ആണ് മരിച്ചത്. പരുക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. നെട്ടൂര്‍ സ്വദേശി ജ്യൂഡസണ്‍ കരാറെടുത്ത നിര്‍മാണ പ്രവര്‍ത്തനത്തിന് 24 പേരാണ് ജോലിക്കാരായി ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂനിറ്റാണ് ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നത്. പകുതിയിലേറെപ്പേര്‍ മലയാളികളാണെന്ന് പറയപ്പെടുന്നു. 2500 സിമന്റ് ചാക്കും വാര്‍ക്കലിന് ഉപയോഗിക്കുന്ന കമ്പികളും വാര്‍ക്കല്‍ തട്ട് തകര്‍ന്നതിനോടൊപ്പം വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരിക്കുകയാണ്. മണക്കാട് അരൂര്‍ സ്വദേശി തോമസ് അഗസ്റ്റിന്‍(67), വലിയതുറ അരൂര്‍ സ്വദേശി സെബാസ്റ്റ്യന്‍(54), അരൂര്‍ തനിയവീട്ടില്‍ സന്തോഷ്, അരൂര്‍ മുക്കത്ത് വീട് റാഫി ജോസഫ്, അരൂര്‍ വട ക്കേക്കറ്റയില്‍ മോഹനന്‍, വലിയപറമ്പില്‍ സെബാസ്റ്റ്യന്‍, കണ്ണൂര്‍ പള്ളിക്കുന്ന് കോരക്കാരന്‍ വീട് മിഥുന്‍, എഴുപുന്ന പന്ത്രനടയില്‍ രമണന്‍, ദീഷ്, കണിയാവീട്ടില്‍ സന്തോഷ് എന്നിവരാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സിനെ സഹായിക്കുന്നു