എന്‍ഡോസള്‍ഫാന്‍ ഇരയായ കുഞ്ഞ് മരിച്ചു

Posted on: April 7, 2013 11:54 am | Last updated: April 8, 2013 at 10:08 am

endosalfan victimകാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു പിഞ്ചുകുഞ്ഞ് കൂടി മരിച്ചു. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ സ്വലാഹുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകനായ എട്ട് മാസം പ്രായമുള്ള സിനാന്‍ ആണ് മരിച്ചത്.തല വളര്‍ന്നു വലുതാവുന്ന ഹൈഡ്രോ സിഫിലിസ് എന്ന രോഗത്തിന്റെ ഇരയായിരുന്നു സിനാന്‍. ശ്വാസ തടസ്സം കടുത്താണ് പെട്ടന്ന് മരണം സംഭവിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ സിനാന്റെ പേരില്ല. സിനാന്‍ ജനിക്കുന്നതിന് മുമ്പാണ് പട്ടിക തയ്യാറാക്കിയത്. അതിനാല്‍ സിനാന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.

സിനാന്റെ ചികില്‍സക്കായി നാല് ലക്ഷത്തോളം രൂപ ചിലവഴിച്ച കുടുംബം വീട് വിറ്റാണ് ചികില്‍സക്കുള്ള പണം കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്.

 

 

ALSO READ  എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഓണത്തിന് 1000 രൂപ ധനസഹായം