മയ്യോര്‍ക്കയുടെ വല നിറച്ച് ബാഴ്‌സ

Posted on: April 7, 2013 11:38 am | Last updated: April 7, 2013 at 11:38 am
barca
ഫാബ്രിക്കാസ് ഗോള്‍ നേടുന്നു

മാഡ്രിഡ്: സെസ്‌ക് ഫാബ്രികാസും അലക്‌സി സാഞ്ചസും ഒന്നു മനസ്സുവെച്ചപ്പോള്‍ ബാഴ്‌സ മയ്യോര്‍ക്കയുടെ വലയില്‍ അഞ്ചു ഗോള്‍ അടിച്ചുകൂട്ടിയ ബാഴ്‌സക്ക് സ്പാനിഷ് ലീഗില്‍ ജ്ജ്വല വിജയം. ഫാബ്രികാസ് ഹാട്രിക്കും സാഞ്ചസ് രണ്ടു ഗോളും നേടി. മെസ്സിയില്ലാതെയാണ് ബാഴ്യ ഇറങ്ങിയത്.
ആദ്യ പകുതിയില്‍ തന്നെ ബാഴ്‌സ 4 ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടില്‍ ഫാബ്രികാസ് തന്റെ മൂന്നാം ഗോളും ടീമിന്റെ അഞ്ചാം ഗോളും നേടി. ജയത്തോടെ ബാഴ്‌സ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 13 പോയിന്റ് മുന്നിലെത്തി.