ഇറാഖില്‍ സ്‌ഫോടനം: 22 മരണം

Posted on: April 7, 2013 10:08 am | Last updated: April 7, 2013 at 10:08 am

blastബാഗ്ദാദ്: കിഴക്കന്‍ ഇറാഖിലെ ബഖ്ബ പട്ടണത്തില്‍ രാഷ്ടീയ പാര്‍ട്ടിയുടെ റാലിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 50 ലേറെ പേര്‍ക്ക് പരുക്കുണ്ട്. ചാവേറാക്രമണമാണെന്ന് അധികൃതര്‍ പറഞ്ഞു.
ഈ മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 11 സ്ഥാനാര്‍ത്ഥികള്‍ ഇതിനകം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.