കഞ്ഞിക്കുഴി: വിമത വിഭാഗം പി ബിക്ക് പരാതി നല്‍കി

Posted on: April 6, 2013 3:40 pm | Last updated: April 6, 2013 at 5:56 pm
SHARE

CPI-Mആലപ്പുഴ: സി പി എം കഞ്ഞിക്കുഴി ഏരിയാകമ്മിറ്റി പിരിച്ചുവിടണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം പോളിറ്റ്ബ്യൂറോക്ക് പരാതി നല്‍കി. സംസ്ഥാനസെക്രട്ടറിക്കും എല്ലാ പി ബി അംഗങ്ങള്‍ക്കുമാണ് പരാതി ഫാക്‌സ് ചെയ്തത്. വിമത പക്ഷത്തുള്ള 14 ഏരിയാ കമ്മിറ്റികളും പരാതി അയച്ചു.
പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന കമ്മിറ്റി നിയോഗിച്ച ജി സുധാകരന്‍ വിമത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം സംസ്ഥാന കമ്മിറ്റി ഇടപെട്ട് പരിഹരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരുന്നത്. ഇതിനിടെയാണ് പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയത്.