Connect with us

Malappuram

അല്‍ഫുര്‍ഖാന്‍ വാര്‍ഷികത്തിന് നാളെ തുടക്കം

Published

|

Last Updated

വണ്ടൂര്‍: വണ്ടൂര്‍ അല്‍ഫുര്‍ഖാന്‍ വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കമാകും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ സെമിനാര്‍, പ്രഭാഷണം, ബാലസമ്മേളനം, സോഷ്യല്‍ എജ്യുക്കേഷന്‍ മീറ്റ്, സ്‌നേഹ സ്പര്‍ശം, പ്രാര്‍ഥനാ സദസ്, സമാപന സമ്മേളനം തുടങ്ങിയവയാണ് കാര്യപരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാളെ വൈകീട്ട് മൂന്നിന് സ്വാഗതസംഘം ചെയര്‍മാന്‍ എം ടി അഹമ്മദ്കുട്ടി ഹാജി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ അലിഅബ്ദുല്ല വിഷയാവതരണം നടത്തും. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, സി ഹംസ, നൗഷാദ് മണ്ണിശ്ശേരി, എന്‍ എം കരീം, വി എ കെ തങ്ങള്‍, എ പി ബശീര്‍ ചല്ലക്കൊടി, സുഹൈല്‍ സിദ്ദീഖി പ്രസംഗിക്കും. വൈകീട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. അലവികുട്ടി ഫൈസി കാരക്കാപറമ്പ് അധ്യക്ഷത വഹിക്കും.
തിങ്കളാഴ്ച രാവിലെ എട്ടിന് ബാല സമ്മേളനം നടക്കും. വണ്ടൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ എം സത്യന്‍ ഉദ്ഘാടനം ചെയ്യും. അല്‍ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂള്‍ പ്രാനധ്യാപകന്‍ സി എസ് അബ്രഹാം അധ്യക്ഷത വഹിക്കും. ആകാശവാണി ആര്‍ടിസ്റ്റ് സി ടി എ റസാഖ് വിഷയാവതരണം നടത്തും. വൈകീട്ട് നാലിന് സോഷ്യല്‍ എജ്യുക്കേഷന്‍ മീറ്റ് എ പി അബ്ദുല്ല ബാഖവിയുടെ അധ്യക്ഷതയില്‍ അഡ്വ.ഹുസൈന്‍കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മനശാസ്ത്രജ്ഞന്‍ ഡോ.അബ്ദുസ്സലാം ഓമശ്ശേരി ക്ലാസെടുക്കും. 4.30ന് സ്‌നേഹസ്പര്‍ശം പരിപാടി നടക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി എം കുട്ടി മൗലവി അധ്യക്ഷത വഹിക്കും. റഹ്്മത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തും. എളങ്കൂര്‍ സയ്യിദ് അബ്ദുല്‍ഖാദിര്‍ ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ പ്രാര്‍ഥനാ സമ്മേളനത്തിന് നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, എപി അബ്ദുല്ല ബാഖവി, ഹസനുല്‍മന്നാനി, കെ പി ജമാല്‍ കരുളായി, ജമാലുദ്ദീന്‍ ലത്വീഫി, ശറഫുദ്ദീന്‍ മാളിയേക്കല്‍ സംബന്ധിച്ചു.

Latest