ഇരിവേലി മഖാം ഉറൂസിന് തുടക്കം

Posted on: April 6, 2013 6:17 am | Last updated: April 5, 2013 at 11:19 pm

ഇരിവേരി: ഇരിവേരി മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ അബ്ദുല്‍സലാം ഹാജി പതാകയുയര്‍ത്തി. ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങല്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി. ജലാലിയ റാത്തീബിന് മര്‍കസുല്‍ ജലാലിയ നേതൃത്വം നല്‍കി. വൈകുന്നേരം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ അബ്ദുല്‍സലാംഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാശിം കുഞ്ഞിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫരീദ് റഹ്മാനി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. പി അബ്ദുല്‍ അസീസ്, എല്‍ എം സിറാജ് പ്രസംഗിച്ചു. ഇന്ന് രാവിലെ മദ്‌റസ വിദ്യാര്‍ഥികളുടെ കലാസാഹിത്യമത്സരവും രാത്രി ഏഴ് മണിക്ക് മതപ്രഭാഷണവും നടക്കും.